മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2023 – 2024 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന കാപ്പി തൈ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 13-ാം വാര്‍ഡിലെ കര്‍ഷകര്‍ക്ക് കാപ്പി തൈ നല്കി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍മാന്‍ ഷൈജു പഞ്ഞിത്തോപ്പില്‍ , വാര്‍ഡ് മെമ്പര്‍ പി.കെ.ജോസ്, കൃഷി ഓഫീസർ പി എസ് സുമിന, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സണ്ണി ചോലിക്കര, കുരുമുളക് സമിതി പ്രസിഡന്റ് സണ്ണി കുളിരിയേല്‍ . വാര്‍ഡ് വികസന സമിതി അംഗങ്ങളായ പത്മകുമാര്‍ പുത്തന്‍പുരയിൽ, രാജു വലിയവട്ടം , ജോസ് മൂലയില്‍ , രാധ വിദ്യാധരന്‍ , ബേബി പനച്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.