കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഡിസംബര്‍ 20 വൈകിട്ട് ആഞ്ച് വരെ അപേക്ഷിക്കാം. 2023-24 അധ്യായന വര്‍ഷത്തില്‍ എട്ട്, ഒമ്പത്, പത്ത്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവര്‍ക്കും മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ,് സിവില്‍ സര്‍വീസ് കോച്ചിങിന് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.)

മുന്‍ അധ്യയന വര്‍ഷങ്ങളില്‍ അനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലിചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക www.labourwelfarefund.in വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.