കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി ആണ് ഫീസ്. താത്പര്യമുള്ളവര്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2307733, 7510869582