ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ‘സ്‌കൂള്‍ സുരക്ഷയും മുങ്ങിമരണ ദുരന്ത ലഘൂകരണ ബോധവല്‍ക്കരണവും’ പരിശീലന പരിപാടി നടത്തി. കളക്ടറേറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി റെജില്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായാണ് പരിശീലനം നടത്തുന്നത്. സ്‌കൂള്‍ സുരക്ഷയും സ്‌കൂള്‍ ആപ്പ് പരിചയപ്പെടുത്തലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. പ്രതീഷ് സി. മാമന്‍ നിര്‍വഹിച്ചു. മുങ്ങിമരണ ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം എന്ന വിഷയത്തില്‍ സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ ക്ലാസ് നയിച്ചു.

പരിശീലനത്തില്‍ തൃശ്ശൂര്‍ ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി, കെ. രമാദേവി, ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.