ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി സ്വന്തം ദുരിതാശ്വാസനിധി രൂപീകരിച്ച് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. ഒരു വര്‍ഷം മുന്‍പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാടകം അവതരിപ്പിച്ച് നേടിയ മൂന്നര ലക്ഷത്തോളം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് എത്തിയ ആദ്യ തുക.നിലവില്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സഹായങ്ങളും സ്ഥാപനങ്ങളില്‍ നിന്നുള്ള സഹയങ്ങളും പദ്ധതിയ്ക്ക് പിന്തുണയാകുന്നുണ്ട് .

ഇതുവരെ 45,000 രൂപയുടെ സാമ്പത്തിക സഹായമാണ് പൊതുജനങ്ങള്‍ക്കായി നല്‍കിയത്. പ്രകൃതിക്ഷോഭം, അപകടങ്ങള്‍, തീപിടുത്തം, ഇടിമിന്നല്‍ തുടങ്ങിയ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, പരിക്കുകള്‍ തുടങ്ങിയവ സംഭവിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും അടിയന്തര സഹായമായി ദുരിതാശ്വാസനിധിയില്‍ നിന്ന് നസഹായം നല്‍കും. 5000 രൂപ മുതല്‍ 10000 രൂപ വരെയാണ് ഇത്തരത്തില്‍ നല്‍കുക. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്.

സര്‍ക്കാരില്‍ നിന്നുള്ള ദുരിതാശ്വാസ നടപടികളും സേവനങ്ങള്‍ക്കുമൊപ്പം പഞ്ചായത്തുതലത്തിലെ ഇടപെലുകള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്നുണ്ട് പലപ്പോഴും അടിയന്തരഘട്ടങ്ങളില്‍ പ്രതിസന്ധിയിലാകുന്നവരെ പെട്ടന്നു സഹായിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പറഞ്ഞു.