അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തിന്റേയും അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റേയും സമാപനം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ജില്ലാ ബധിര ഫോറം., കൊച്ചി വാട്ടർ മെട്രോ, റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ്, മേരി മാതാ ഇൻഫ്രാക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ വാട്ടർ മെട്രോ ഹൈക്കോടതി ജെട്ടിയിൽ നടന്ന സമാപന സമ്മേളനത്തിൽ അക്കഡ് ചെയർമാൻ നിസാർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

വാട്ടർ മെട്രോ ഹെഡ് സാജൻ പി. ജോൺ, റോട്ടറി ക്ലബ്ബ് കൊച്ചിൻ വെസ്റ്റ് പ്രസിഡന്റ് പ്രകാശ് അയ്യർ, ഡോ. സിറിൾ ജോർജ്ജ്, ഷിബു ചെറിയാൻ, അക്കഡ് വൈസ് ചെയർമാൻ നിസാർ മൊയ്തീൻ, ഡഫ് ഫോറം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ, പ്രസിഡന്റ് അമീന ടി, പ്രോഗ്രാം കോ ഓഡിനേറ്റർ ലിനി ജോസ്, യൂത്ത് ഫോറം പ്രസിഡന്റ് സൈഫുദീൻ, സെക്രട്ടറി സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.

വാട്ടർ മെട്രോ യാത്രയ്ക്ക് ശേഷം ബോൾഗാട്ടി പാലസ് അങ്കണത്തിൽ ബധിര യുവജന ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബധിര വാരത്തിന്റെയും ആംഗ്യഭാഷ ദിനത്തിന്റെയും വിവിധ അവബോധന ക്ലാസുകളും, കാലാ കായിക പരിപാടികളും നടന്നു.