തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റ് ഉള്ളതും 1200 സിസിയോ അതിന് മുകളിലോ ഉള്ള ഒരു സെഡാൻ ടൈപ്പ് കാർ / ജീപ്പ് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഒക്ടോബർ രണ്ടു മുതൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101. ടെണ്ടർ ഫോം വിൽപന അവസാനിക്കുന്ന തീയതി ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12 മണി. ടെണ്ടർ തുറക്കുന്ന സമയം : ഒക്ടോബർ 16നു വൈകിട്ട് മൂന്നു മണി.