അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് നിർവഹിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ‘മുതിർന്ന പൗരന്മാർക്ക് ഉറപ്പ് നൽകിയ മനുഷ്യാവകാശം നടപ്പിലാക്കുക’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ പ്രമേയം.
2023ലെ വയോസവന പുരസ്‌കാര സമർപ്പണം, വയോജന ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരവിജയികൾക്കുള്ള അവാർഡ് വിതരണം വേദിയിൽ നടക്കും. മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ എന്നിവരുടെ കലാപരിപാടികളും അരങ്ങേറും