ആലപ്പുഴ ജില്ലയിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു. അർഹരായ അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്നതിന് സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖയും പ്രമേഹരോഗിയാണെന്ന് ഗവ./ എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻകാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷയും ജില്ലാസാമൂഹ്യനീതി ആഫിസിലും ശിശുവികസന പദ്ധതി ആഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ്. ഫോൺ: 0477 2253870 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 20.