2023-24 അധ്യയന വർഷത്തെ എം.ഡി.എസ് കോഴ്സിന്റെ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഉളവ് വരുത്തിയതിനാൽ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പുതിയതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ഒക്ടോബർ മൂന്നിനു വൈകിട്ട് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘PG Dental 2023 – Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യാം.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ /സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300