2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ കോളജ് ഓപ്ഷൻ രജിസ്‌ട്രേഷൻ www.lbscentre.kerala.gov.in ലൂടെ ഒക്ടോബർ മൂന്നു മുതൽ അഞ്ചിനു വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം.
ആറാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല. മുൻ അലോട്ട്മെന്റുകൾക്ക് നൽകിയ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഏഴാമത്തെ അലോട്ട്‌മെന്റിനായി പുതുതായി ഓപ്ഷനുകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.