സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിത ആഘാതനിർണയ അതോറിറ്റിയിൽ എൻവയോൺമെന്റൽ ഓഫീസർ, അസിസ്റ്റന്റ് എൻവയോൺമെന്റൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും ഒക്ടോബർ 16 നു വൈകിട്ട് അഞ്ചിനു മുൻപായി  ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവന്തപുരം – 695001, ഫോൺ 0471-2326264 (ഓഫീസ്) ഇമെയിൽ environmentdirectorate@gmail.com എന്ന വലാസത്തിൽ ലഭ്യമാക്കണം.