മഹാകവി പി. കുഞ്ഞിരാമൻനായരുടെ 118-ാം ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 4ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ കാവ്യാർച്ചന സംഘടിപ്പിക്കുന്നു. പി. കുഞ്ഞിരാമൻനായർ സ്മൃതി മണ്ഡപത്തിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി. ചടങ്ങിൽ സി. അശോകൻ മഹാകവി പി. അനുസ്മരണ പ്രഭാഷണം നടത്തും. യുവ കവികളായ ഗിരീഷ് പുലിയൂർ, അസിം താന്നിമൂട്, ബൃന്ദ, സുമേഷ് കൃഷ്ണൻ, രാഹുൽ എസ്., ബി. ഷിഹാബ്, അഖിൽ ചെറുകോട് തുടങ്ങിയവർ കാവ്യാർച്ചനയിൽ പങ്കെടുക്കും.