പ്രളയനാന്തരകേരളം പുനര്‍നിര്‍മ്മിക്കുന്നതിനായി ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. പ്രളയമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ഇന്‍ഫോസിസ് ആസൂത്രണം ചെയ്യുന്ന മറ്റനവധി പദ്ധതികള്‍ക്ക് പുറമേയാണ് നേരിട്ടുള്ള സംഭാവന. ഇന്‍ഫോസിസ് ഡെവലപ്‌മെന്റ് സെന്റര്‍ ഹെഡ് സുനില്‍ ജോസ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. സീനിയര്‍ എക്‌സിക്യൂട്ടീവ്മാരായ അജയന്‍ പിള്ള, വിമല്‍ നായര്‍, ലിയോണ്‍സ് എബ്രഹാം, രാമചന്ദ്രന്‍ വി.എസ്. എന്നിവര്‍ പങ്കെടുത്തു.
