തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക് – പേട്ട (1.4 കി.മീ), സെന്റ് സേവ്യേഴ്സ് ജംഗ്ഷൻ – തൈവിളാകം – വലിയതുറ (1.1 കി.മീ), ഗാന്ധി പാർക്കിനു ചുറ്റും (0.2.കി.മീ), കൽപ്പാക്കടവ് – ചാക്ക – കാരാളി (1.855 കി.മീ), ഈഞ്ചയ്ക്കൽ – പുത്തൻറോഡ് ജംഗ്ഷൻ – പൊന്നറപ്പാലം (1.62 കി.മീ), സ്വീവേജ് ഫാം -വിദ്യാ ഗാർഡൻസ് (0.5 കി.മീ), എയർപോർട്ട് – ചീലാന്തിമുക്ക് (1.07 കി.മീ), ഈഞ്ചയ്ക്കൽ -കാഞ്ഞിരവിളാകം (1.7 കി.മീ), കൈതമുക്ക് ടെമ്പിൾ ജംഗ്ഷൻ – പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ), പാസ്‌പോർട്ട് ഓഫീസ് – ഇരുമ്പുപാലം – തേങ്ങാപ്പുര – കവറടി റോഡ് (0.08 കിമി) വള്ളക്കടവ് – ആറാട്ടുഗേറ്റ് (0.35 കി.മീ) എന്നിവ ഉന്നത നിലവാരത്തിലേക്കുയർത്തുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗാതാഗത വകുപ്പ് മന്ത്രി ആന്റണി രാജു  അറിയിച്ചു.

ഇരുപത് വർഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികൾ മാത്രം ചെയ്തിരുന്ന റോഡുകൾ ബി.എം ആൻഡ് ബി.സി സാങ്കേതികവിദ്യയിൽ പുനരുദ്ധീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെൻഡർ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.