ആലപ്പുഴ: ജില്ലയിൽ പട്ടയത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നവംബർ അവസാനത്തോടെ അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാതല പട്ടയമേള ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂരഹിതരായവർക്കെല്ലാം ഭൂമിയും കൈവശഭൂമിക്ക് പട്ടയവും നൽകേത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ വേഗത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ വന്നതിനുശേഷം ജില്ലയിൽ ഇതുവരെ 479 പേർക്ക് പട്ടയവും 22 പേർക്ക് കൈവശാവകാശ രേഖയും നൽകിയിട്ടു്. ഇന്ന് 142 പട്ടയവും ഒരു കൈവശാവകാശ രേഖയും നൽകി. ശേഷിക്കുന്ന 872 അപേക്ഷകർക്ക് നവംബർ അവസാനത്തോടെ പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടയത്തിന ലഭിക്കുന്ന എല്ലാ അപേക്ഷകളിലും സർക്കാർ തീരുമാനം വേഗത്തിൽ എടുക്കും. ആലപ്പുഴ ദുരന്തത്തെ നേരിടുന്നതിൽ കാണിച്ച ദൃഢനിശ്ചയത്തെ മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു. പ്രളയത്തിന്റെ നാശനഷ്ടക്കണക്കുകൾ ശേഖരിച്ച് പൂർത്തിയായിട്ടില്ല. ഇതുവരെ പതിനയ്യായിരത്തോളം വീടുകൾ സംസ്ഥാനത്ത് പൂർണമായി തകർന്നു. 1,25,000 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുായി. ഒരു സംസ്ഥാന സർക്കാരിന് താങ്ങാൻ കഴിയുന്നതിലേറെ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉായത്. പ്രളയത്തോടൊപ്പം കേരളത്തിൽ നിലനിന്ന ജാതി- മതസൗഹാർദ്ദവും ഉന്നതമൂല്യങ്ങളും എവിടെയോ ഒലിച്ചു പോയോ എന്ന് സംശയിക്കേ സ്ഥിതി ആശങ്കപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. മൂന്നുലക്ഷത്തിതൊണ്ണൂറായിരം കുടുംബങ്ങൾ ക്യാമ്പിൽ കഴിഞ്ഞ സ്ഥലത്ത് ഇതുവരെ ഏഴ് ലക്ഷത്തോളം കുടുംബങ്ങൾക്കാണ് 10,000 രൂപ നാശനഷ്ടം സർക്കാർ നൽകിയത്. അർഹതപ്പെട്ട ഒരാൾക്കുപോലും ധനസഹായം കിട്ടാതിരിക്കില്ല. എന്നാൽ അനർഹരായവർ ഇത് കൈപ്പറ്റുന്നുാേയെന്ന് ഉദ്യോഗസ്ഥരും സമൂഹവും ജാഗ്രതപാലിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ പണമാണിത് എന്നതുകൊാണ് ജാഗ്രത വേണമെന്ന് നിർദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, എ.ഡി.എം ഐ.അബ്ദുൾ സലാം, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, പാനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ഡെപ്യൂട്ടി കളക്ടർ സന്തോഷ്‌കുമാർ, തഹസിൽദാർ കെ.ബി.ശശി, ആർ.ഡി.ഓ അതുൽ എസ്.നാഥ് എന്നിവർ പ്രസംഗിച്ചു.
വലിയ പറമ്പ് കോളനിയിലെ 25 കുടുംബങ്ങൾക്ക് പട്ടയം
മുളക്കുഴ വലിയപറമ്പ് കോളനിയിലെ 25 കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ തിങ്കളാഴ്ച പട്ടയം നൽകിയത്. ഇതോടെ ഇവിടുത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ പരിഹരിക്കുന്നത്. നിലവിൽ ഭൂരേഖകൾ സ്വന്തമായി ഇല്ലാത്തതുമൂലം വീട് ഉൾപ്പടെയുള്ള പല സഹായങ്ങളും ഇവർക്ക് ലഭിക്കാത്ത സാഹചര്യമായിരുന്നു. പട്ടയം ഇല്ലാത്തതിനാൽ പലർക്കും വായ്പ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലനിന്നിരുന്നു. സർക്കാരിന്റെ പട്ടയ വിതരണ പരിപാടിയിൽപ്പെടുത്തി പട്ടയം ലഭിച്ചതോടെ ഈ 25 കുടുംബങ്ങൾക്കും ഏറെ ആശ്വാസമായി.