തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (ഒഴിവ് – 1, യോഗ്യത  55% മാർക്കിൽ കുറയാത്ത എം.എസ്.സി കെമിസ്ട്രിനെറ്റ്/പി.എച്ച് ഡി ഉള്ളവർക്ക്  മുൻഗണന) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച്  നടക്കും. വിശദവിവരങ്ങൾ www.cpt.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712360391