ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്ന ജില്ലാതല ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ബൈസൈക്കിള്‍ ക്ലബ് സംഘടിപ്പിക്കുന്ന വയനാട് ബൈ സൈക്കിള്‍ ചലഞ്ചിന്റെ രണ്ടാം എഡിഷന്റെ ബ്രോഷറും വൈബ് സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.

അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ രേണു രാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി. സി സത്യന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ , സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.റഫീഖ് എന്നിവര്‍ സംസാരിച്ചു. കായിക വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി പെണ്‍കുട്ടികളുടെ കായിക വികസനവും ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.