പുതുസംരംഭകര്‍ക്ക് സേവനവും സൗകര്യങ്ങളു മൊരുക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരുക്കിയ കനവ് സമ്മേളനശാലയുടെ ഉദ്ഘാടനം കെ.വി.വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ ജി.രാജ്‌മോഹന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.സി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.