കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി ഡോക്ടർമാരിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (കെഎസ്എംസി) medicalcouncil.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Google Sheet Whats-New എന്ന സെക്ഷനിൽ ഇതുവരെ വിവരങ്ങൾ നൽകാത്തവർ അവരുടെ വിവരങ്ങൾ നവംബർ 15നകം നിർബന്ധമായും നൽകണം. ഗൂഗിൾ ഷീറ്റ് മുഖേന രജിസ്ട്രേഷൻ പുതുക്കാത്തവരുടെ കൗൺസിൽ രജിസ്ട്രേഷൻ അസാധുവായി കാണുന്നതാണെന്ന് എൻ.സി.എച്ച് പുറപ്പെടുവിച്ച റഗുലേഷനിൽ നിഷ്കർഷിച്ചിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.