തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദമുളളവര്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം രാവിലെ 10ന് എത്തണം.