സംസ്ഥാന ഫാർമസി കൗൺസിലിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ചു തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17നു രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടിങ്. ഡിസംബർ 19നു രാവിലെ ഒമ്പതിനു വോട്ടെണ്ണൽ ആരംഭിക്കും. ഒക്ടോബർ ഒമ്പതു മുതൽ 13നു വൈകിട്ടു നാലു വരെ പൂരിപ്പിച്ച നോമിനേഷൻ ഫോമുകൾ സമർപ്പിക്കാം. ഒക്ടോബർ 16ന് സൂക്ഷ്മ പരിശോധന നടക്കും. 17ന് ഉച്ചയ്ക്കു 12 വരെ നോമിനേഷൻ പിൻവലിക്കാൻ സമയമുണ്ട്. 17നു വൈകിട്ട് അഞ്ചിനു സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.