ആലപ്പുഴ: ജില്ല ഹോമിയോ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ തസ്തകയിൽ ഒഴിവുണ്ട്. ബിരുദാനന്ത ബിരുദ യോഗ്യതയും സർക്കാർ അംഗീകൃത യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 25നും 45നുമിടയിൽ പ്രായമുണ്ടായിരിക്കണം. നിയമനം താത്കാലികമായിരിക്കും. പദ്ധതി നിർവഹണ കാലത്തേക്കോ പരമാവധി ആറുമാസത്തേക്കോ ആയിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 16ന് രാവിലെ 10.30ന് ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെത്തണം. വിവരങ്ങൾക്ക് 0477-2262609 എന്ന ഫോൺ നമ്പറിൽ വിളിക്കാം.