ആലപ്പുഴ: ആലപ്പുഴ, ചേർത്തല ഹോമിയോ ആശുപത്രികളിലേക്ക് താത്കാലികമായി അറ്റൻഡറെ നിയമിക്കുന്നു. സർക്കാർ അംഗീകൃത യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും മൂന്നു വർഷം പ്രവൃത്തിപരിചയവുണ്ടായിരിക്കണം. പ്രായം 25നും 45നുമിടയിൽ. താൽപ്പര്യമുള്ളവർ 22ന് രാവിലെ 11ന് ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെത്തണം.പദ്ധതി നിർവഹണ കാലത്തേക്കോ പരമാവധി ആറുമാസത്തേക്കോ ആയിരിക്കും നിയമനം.വിവരങ്ങൾക്ക് 0477-2262609 എന്ന ഫോൺ നമ്പറിൽ വിളിക്കാം.