ആലപ്പുഴ: ആലപ്പുഴ, ചേർത്തല ഹോമിയോ ആശുപത്രികളിലേക്ക് താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ള 25നും 45നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12ന് ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെത്തണം. പദ്ധതി നിർവഹണ കാലത്തേക്കോ പരമാവധി ആറുമാസത്തേക്കോ ആയിരിക്കും നിയമനം. വിവരങ്ങൾക്ക് 0477-2262609 എന്ന ഫോൺ നമ്പറിൽ വിളിക്കാം.