ആലപ്പുഴ: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകാൻ ഗാന്ധിജയന്തി ജില്ലാതല സംഘാടക സമതിയുടെ നേതൃത്വത്തിലുള്ള ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് ചെയർമാനായും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മേഘ വേണു കൺവീനറായും ഉള്ള സംഘാടക സമതിയിൽ ഗ്രാമപഞ്ചാത്തുകളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാർ, സാക്ഷരത പ്രേരക്മാർ, സി.ഡി. എസ്. ചെയർപേഴ്സണമാർ എന്നിവരും ഉൾപ്പെടും. വാർഡുതല കമ്മറ്റികൾ രൂപികരിക്കാനും പുസ്തകങ്ങൾ ശേഖരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ജി.ഇ.ഒ. മഹേഷ് സ്വാഗതം ആശംസിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് അധ്യക്ഷത വഹിച്ചു. ബി.ഡി. ഒ. എസ്. സലില പദ്ധതി വിശദീകരിച്ചു.