സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലേയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ വെബ്‌സൈറ്റിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ ഒക്ടോബർ 10 നു വൈകിട്ട് നാലിനു മുൻപായി അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകും.
അലോട്ട്‌മെന്റിലൂടെ ലഭിച്ച അഡ്മിഷന് യോതൊരു കാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. അലോട്ട്‌മെന്റിനുശേഷം സീറ്റുകൾ നഷ്മാക്കുന്ന വിദ്യാർഥികൾ പി.ജി ഡെന്റൽ കോഴ്സ് 2023 പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കുന്നതിന് ബാധ്യസ്ഥരായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.