ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വയനാട് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട് ബൈസൈക്കിള്‍ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രമോഷണല്‍ വീഡിയോ ജില്ലാ കളക്ടര്‍ ഡോ.ആര്‍ രേണുരാജ് വീഡിയോ പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം-2023 ന്റെ ഭാഗമായി ജില്ലയില്‍ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

നവംബര്‍ 5 ന് കല്‍പ്പറ്റയില്‍ നിന്ന് തുടങ്ങുന്ന സൈക്ലിംഗ് ചലഞ്ചില്‍ ദേശീയ സംസ്ഥാന താരങ്ങള്‍ ഉള്‍പ്പെടെ നൂറോളം കായിക താരങ്ങള്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപ വിജയികള്‍ക്ക് സമ്മാനം നല്‍കും. സുസ്ഥിര വികസനം, ഹരിത തത്വങ്ങള്‍ പാലിച്ച് പ്രകൃതിയോടിണങ്ങിയ സാഹസിക വിനോദ ടൂറിസം, സൈക്കിള്‍ യാത്രകള്‍ , പശ്ചിമഘട്ടത്തിലെ ബാക്ക് റോഡ് സവാരികളുടെ പ്രോത്സാഹനം എന്നിവയാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്. ഡി.ടി.പി.സി സെക്രട്ടറി കെ.അജേഷ്, ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, ട്രഷറര്‍ മുഹമ്മദ് ഹാരിഫ്, ഡി ടി പി സി മാര്‍ക്കറ്റിംഗ് മാനേജര്‍ പി.പിപ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു