സംസ്ഥാന പട്ടികജാതി /പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ സംബന്ധിച്ച് ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ പദ്ധതി വിശദീകരണ യോഗം ഇന്ന്  (ഒക്‌ടോബര്‍11ന്) കിളിമാനൂര്‍ പഴയകുന്നുമേല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി.രാഘവന്‍, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പ്രദീപ്, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സ്മിത, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ.നാസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷൈജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.