സംസ്ഥാന എന്‍. എസ്. എസ്. ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു, വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. മാതൃവകുപ്പില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അടങ്ങിയ അപേക്ഷകള്‍ സംസ്ഥാന എന്‍.എസ്.എസ്. ഓഫീസര്‍, എന്‍.എസ്.എസ് സെല്‍, നാലാം നില, വികാസ് ഭവന്, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്ടോബര്‍ 23ന് മുമ്പ് ലഭിക്കണം.
