മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെ അവലോകനം ചേര്‍ന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴമൂലം പുനലൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തികളിലായി ചെറുതും വലുതുമായ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു യോഗം. പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷത വഹിചു.

വില്ലേജ് ഓഫീസര്‍മാരും ജനപ്രതിനിധികളും അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്, കക്കൂസ്, കിണര്‍ എന്നിവയുടെ നാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുവാന്‍ സഹായകരമാകുന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കൃഷി നാശം സംഭവിച്ച കര്‍ഷകരെ കൃഷി ഓഫീസര്‍മാര്‍ നേരില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. വെള്ളകെട്ടുകള്‍ രൂപപെട്ട പ്രദേശങ്ങളില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്വാഭാവിക നീര്‍ച്ചാലുകള്‍ ഉള്‍പ്പടെ മണ്ണിട്ട് നികത്തിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്ത് സ്വഭാവികത നിലനിര്‍ത്താന്‍ ആര്‍ ഡി ഓ ക്ക് നിര്‍ദേശം നല്‍കി.
നീര്‍ച്ചാലുകളുടെ തകര്‍ച്ച മൂലം വെള്ളകെട്ട് രൂപപ്പെട്ട പ്രദേശങ്ങളില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തെ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണം നടത്താനും റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

കുളത്തൂപ്പുഴ പഞ്ചായത്തിലെ അംമ്പതേക്കറില്‍ സ്ഥിതി ചെയ്യുന്ന പാലം മഴവെള്ളപാച്ചിലില്‍ മുങ്ങുന്ന സാഹചര്യത്തില്‍ പാലത്തിന് അടിയില്‍ അടിഞ്ഞിട്ടുള്ള എക്കല്‍ നീക്കം ചെയ്യാന്‍ വനംവകുപ്പ് പഞ്ചായത്തിന് അനുമതി നല്‍കാനും ധാരണയായി. താലൂക്ക് എമര്‍ജന്‍സി സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കും. യാഗത്തില്‍ പുനലൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുജാത, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ സജീവ്, അജിത്, ലൈലാ ബീവി, ആര്‍ ഡി ഒ, വിവിധ വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, പോലീസ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.