സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ ജയന്തി കോളനിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാമാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എ ദസ്തക്കീര്‍ നിര്‍വഹിച്ചു.

ചാത്തന്നൂര്‍ റേഞ്ചിലെ വിമുക്തി കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ക്ലാസ് നയിച്ചു. പട്ടികജാതി വികസന ഓഫീസര്‍ ഡി ഷാജി, വിജ്ഞാന്‍വാടി കോഡിനേറ്റര്‍ ശ്രീവിദ്യ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.