നവകേരള സദസിന്റെ ഭാഗമായി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അധ്യക്ഷനായി. 250 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. നാഗലശ്ശേരി പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ പഞ്ചായത്ത് തല സംഘാടക സമിതി ചെയര്‍മാനായി. മുന്‍ എം.എല്‍.എ വി.കെ ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
