മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്തിലെ മതിലകം ഭാഗത്തെ പെെപ്പ് പൊട്ടുന്ന പ്രശ്നം ഒരുമാസത്തിനുള്ളിൽ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി.
ചോയിക്കുളം വിളയാറമല ഭാഗത്ത് ചില ദിവസങ്ങളിൽ വെള്ളം കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റീഫൻ കുന്നിലെ ടാങ്കിലേക്ക് പെെപ്പ് ലെെൻ കൊണ്ടുപോകുന്നതിന് നിർബന്ധിത സ്ഥലം ഏറ്റെടുക്കൽ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി.
ഗവ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി പ്രമീള, വെെസ് പ്രസിഡന്റ് കെ.കെ ശിവദാസൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന സുരേഷ്, പഞ്ചായത്തംഗം ഷരീന കരീം, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സത്യൻ മാസ്റ്റർ, കേരള വാട്ടർ അതോറിറ്റി, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.