കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ഹരിപ്പാട് മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഭരണപരമായ സംവിധാനങ്ങളും ഇടപെടലുകളുമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നത്. 65 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ കുടിശ്ശിക ഇല്ലാതെ നൽകി. ലൈഫ് മിഷൻ, പുനർഗേഹം, പട്ടികജാതി കോളനികളുടെ നവീകരണം അടക്കം കേരള ചരിത്രത്തിൽ മുൻപ് ഉണ്ടാകാത്ത ഭവന നിർമ്മാണ നവീകരണ മുന്നേറ്റങ്ങൾ നടത്തി.

ഭരണപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫയൽ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി. കെട്ടിക്കിടന്ന ലക്ഷക്കണക്കിന് ഫയലുകൾക്കാണ് ഫയൽ തീർപ്പാക്കൽ പദ്ധതിയിലൂടെ പരിഹാരം കണ്ടത്. അതിനു പിന്നാലെ കേരളത്തിലെ മന്ത്രിമാർ നേരിട്ട് മണ്ഡലങ്ങളിൽ എത്തി അദാലത്ത് നടത്തി. ഹരിപ്പാട് മണ്ഡലത്തിലെ ആയിരത്തിലധികം പ്രശ്നങ്ങളാണ് അദാലത്തിൽ പരിഹരിച്ചത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത മേഖലതല യോഗങ്ങളിൽ ഇനിയും പരിഹരിക്കപ്പെടാത്ത വിവിധ പ്രശ്നങ്ങൾ വിശദമായി പരിശോധിച്ചു. ക്രമസമാധാനത്തെക്കുറിച്ചുള്ള പരിശോധനകളും നടത്തി. 47 തീരദേശ മണ്ഡലങ്ങളിൽ മത്സ്യവകുപ്പ് മന്ത്രി തന്നെ നേരിട്ട് അദാലത്തുകൾ സംഘടിപ്പിച്ചു. മലയോരമേഖലയിൽ വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. പതിനായിരക്കണക്കിന് പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നമ്മുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞവും യാഥാർത്ഥ്യമായി. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തെ ഭരണസംവിധാനം ജനങ്ങളിലേക്ക് എത്തിച്ചേരുന്ന ആദ്യത്തെ സംഭവമാണ് നവ കേരള സദസ്സ്. 9 മണ്ഡലങ്ങളിലും കാൽ ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കാളികളാകും. വികസനത്തിൽ മാറി നിൽക്കുന്ന രീതി ശരിയല്ലെന്നും സർവ്വ മേഖലയിലെയും ജനങ്ങളുടെ പങ്കാളിത്തം നവ കേരള സദസ്സിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 15ന് വൈകിട്ട് 6 ന് ഹരിപ്പാട് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവ കേരള സദസ്സ് ഹരിപ്പാടിന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള സംഭവമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എ.എം. ആരിഫ് എംപി അധ്യക്ഷത വഹിച്ചു. പള്ളിപ്പാട്, ചേപ്പാട്, ചിങ്ങോലി, ചെറുതന, എന്നിവിടങ്ങളിൽ 25നും, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് മുൻസിപ്പാലിറ്റി, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ 26നും, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, മുതുകുളം എന്നിവിടങ്ങളിൽ 28നും പഞ്ചായത്ത്തല സംഘാടക സമിതി യോഗങ്ങൾ ചേരും.

ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റുമാരായ രുഗ്മിണി രാജു, അംബുജാക്ഷി ടീച്ചർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ല സെക്രട്ടറി എൻ. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്മാരയ പി. ഓമന, ഉണ്ണികൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ്. കൃഷ്ണകുമാർ, കയർ ഫെഡ് ചെയർമാൻ ടി.കെ. ദേവകുമർ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ, സഹകരണ ബാങ്ക് മുൻ ഡയറക്ടർ എം. സത്യപാലൻ, പരിപാടിയുടെ കൺവീനർ ഫിലിപ്പ് ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധകളായ വി.കെ. സഹദേവൻ, കെ. കാർത്തികേയൻ, ഷോണി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍, പൊതുമേഖല സ്ഥാപന മേധാവികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപക സംഘടന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി:
2001 അംഗ ജനറൽ കമ്മറ്റിയാണ് രൂപീകരിച്ചത്. 13 സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. എ.എം. ആരിഫ് എം.പി. ചെയർമാനും ടി.കെ. ദേവകുമാർ, എം. സത്യപാലൻ, കെ. അശോകപ്പണിക്കർ, എം. സുരേന്ദ്രൻ, വി.കെ. സഹദേവൻ, സലിംകുമാർ, കെ. കാർത്തികേയൻ, ഗോപിനാഥൻ പിള്ള, ജ്യോതി പ്രഭ, അഡ്വ. എൻ.എസ്. നായർ, സോണി മാത്യു, അശ്വതി തുളസി, ചെറിയാൻ കല്പകവാടി, ഗിരിജാ ഭായി, വിജയൻ നായർ, ബാലമുരളി, ഡോ. അജു നാരായണൻ, കലാമണ്ഡലം വിജയകുമാരി, ശ്യാം സുന്ദർ, ടി. തിലകരാജ് , ദേവദാസ് ചിങ്ങോലി, പി.ബി. സുഗതൻ എന്നിവർ വൈസ് ചെയർമാൻമാരും ആയ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഫിലിപ്പ് ജോസഫ് കൺവീനറും സന്തോഷ് മാത്യു അസിസ്റ്റൻറ് കൺവീനറുമാണ്.

റിസപ്ഷൻ കമ്മറ്റി ചെയർമാൻ: രുഗ്മിണി രാജു, ഫിനാൻസ് കമ്മറ്റി ചെയർമാൻ: എ.എം. ആരിഫ് എം.പി., പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ : ടി.എസ്. താഹ, സ്റ്റേജ് കമ്മറ്റി ചെയർമാൻ: എസ്. കൃഷ്ണകുമാർ, ഗതാഗത കമ്മിറ്റി ചെയർമാൻ: ഉണ്ണികൃഷ്ണൻ, ഫുഡ് കമ്മറ്റി ചെയർമാൻ: എൻ. സജീവൻ, മെഡിക്കൽ കമ്മിറ്റി ചെയർമാൻ: എം.കെ. വേണുകുമാർ, വെബ് ടെലികാസ്റ്റിംഗ് ആൻഡ് സോഷ്യൽ
മീഡിയ കമ്മറ്റി ചെയർമാൻ: അജിത അരവിന്ദൻ, വോളണ്ടിയർ കമ്മറ്റി ചെയർമാൻ: എസ്. സുരേഷ്, ക്ലീനിങ് ആൻഡ് വാട്ടർ സപ്ലൈ കമ്മിറ്റി ചെയർമാൻ: ഒ. സൂസി, കല-സാംസ്കാരിക കമ്മറ്റി ചെയർമാൻ: എ. ശോഭ, മീഡിയ കമ്മറ്റി ചെയർമാൻ: അഡ്വ.എം.എസ്. അനസ് അലി.