നാദാപുരം മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 24 ന്
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നാദാപുരം മണ്ഡലതല നവകേരള സദസ്സ് നവംബർ 24 ന് രാവിലെ 11 മണിക്ക് കല്ലാച്ചിയിൽ നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നാദാപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഇ കെ വിജയൻ എം എൽ എ ചെയർമാനായും നോഡൽ ഓഫീസർ ഡോ. ജോസഫ് കുര്യാക്കോസ് കൺവീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഇതോടൊപ്പം ഉപസമിതികളും രൂപീകരിച്ചു.
പി പി ചാത്തു സംഘാടക സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി മുൻ എം എൽ എ കെ.കെ ലതിക , വളയം പഞ്ചായത്ത് പ്രസിഡന്റ് പ്രതീഷ് കെ പി , കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാസ്റ്റർ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ സുരേന്ദ്രൻ , സുരേഷ് കൂടതാങ്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, ടി കെ രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. നോഡൽ ഓഫീസർ ഡോ. ജോസഫ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.