സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി ഉമ്മന്‍ അധ്യക്ഷനായി.
കൂടുതല്‍ നിക്ഷേപങ്ങളിലൂടെ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സൂക്ഷ്മ-ചെറുകിട, -ഇടത്തരം വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പഞ്ചായത്ത് പരിധിയില്‍ 742 പുതിയ സാരംഭങ്ങളാണ് ലക്ഷ്യമാക്കുന്നത്.
ഉപജില്ലാ വ്യവസായ ഓഫീസര്‍ ജോണ്‍ മാത്യു, വ്യവസായ വികസന ഓഫീസര്‍ നജീം. എസ്, അഞ്ചല്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ മായ കുമാരി, ലേഖ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.