മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ്  ആന്റ് മിഡ് വൈഫറി കോഴ്‌സ്, 2018-19 ലേക്കുള്ള പ്രവേശനത്തിന് ഒഴിവുവന്ന  ഏതാനും സീറ്റുകള്‍  ഒക്‌ടോബര്‍ 11ന് രാവിലെ 11 ന്  മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ( മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം) നടത്തുന്ന സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ രണ്ട് ഒഴിവും, തിരുവനന്തപുരം  സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒരോ ഒഴിവുമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ള എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും  സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ട് പ്രസ്തുത ദിവസം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭിക്കും.