കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ ലേസര്‍ മെഷീന്‍ സ്ഥാപിച്ചു. സി ആര്‍ മഹേഷ് എം എല്‍ എ യുടെ 2022-23 ആസ്തിവികസന ഫണ്ടില്‍ നിന്നും 10.7 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീന്‍ സ്ഥാപിച്ചത്.
നേത്രശസ്ത്രക്രിയക്ക് ശേഷം ലെന്‍സ് ക്യാപ്‌സൂളിന്റെ തകരാര്‍ മൂലമുള്ള കാഴ്ച്ചകുറവ് ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. മെഡിക്കല്‍കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിലവിലുള്ള ചികിത്സയാണിത് . ലേസര്‍ മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 20) രാവിലെ 11ന് സി ആര്‍ മഹേഷ് എം എല്‍ എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷനാകും.