കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആവേശം നിറഞ്ഞ് രണ്ടാം ദിനവും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തോടെ രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അഭിദേവ് സത്യന്‍ സ്വര്‍ണ്ണവും മലപ്പുറം ജില്ലയിലെ കെ പി സിദ്ധാര്‍ത്ഥ് വെള്ളിയും കരസ്ഥമാക്കി. കോഴിക്കാട് ജില്ലയിലെ കെ ജെ ജീവനാണ് വെങ്കലം നേടിയത്. 21 ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടന്ന്.
കൊടും ചൂടിനെ മറന്ന് ട്രാക്കിന് ചുറ്റും കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ നിരവധി കായികപ്രേമികളാണ് അണിനിരന്നത്. രാത്രിയിലും ചോരാത്ത ആവേശം. തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മത്സരസ്ഥലം സന്ദര്‍ശിച്ചത് മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകര്‍ന്നു.
മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും കാണികള്‍ക്കുമെല്ലാം വിവിധയിടങ്ങളിലായി ആവശ്യാനുസരണം കുടിവെള്ളം സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാത്ത രീതിയില്‍ സീനിയര്‍ ഗ്രൗണ്ടില്‍ വളരെ സൗകര്യ പ്രദമായി ഭക്ഷണം കഴിക്കാനുമുള്ള സംവിധാനവുമുണ്ട്.