ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്വിദിന സാങ്കേതിക ശില്പശാല സംഘടിപ്പിച്ചു. റസിഡന്‍സ് റോഡിലുള്ള കെ എസ് എസ് ഐ എ ഹാളില്‍ ‘ചപ്പാത്തി നിര്‍മാണ യൂണിറ്റുകളുടെ സാങ്കേതിക നവീകരണം’ എന്ന വിഷയത്തിലായിരുന്നു ശില്പശാല. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ല ഭക്ഷ്യസുരക്ഷ ഓഫീസര്‍ എസ് ആര്‍ റസീമ, ടി കെ എം ഐ ടി അസിസ്റ്റന്റ് പ്രൊഫസര്‍മാരായ നീനു സുനില്‍, പി ആര്‍ ലക്ഷ്മി, എസ് അമൃത, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് എ സുരേന്ദര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം അബ്ദുല്‍ ഹഫീസ്, ഉപജില്ല വ്യവസായ ഓഫീസര്‍ എല്‍ എസ് ചെമ്മം, എം ജവഹര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.