ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്യുന്നതതിന് വിദ്യാർഥികളെ (രണ്ട് ഒഴിവ്) തിരഞ്ഞെടുക്കുന്നു. പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. പ്രിന്റ് മീഡിയ, പേജ് സെറ്റിംഗ്, അച്ചടിമാധ്യമ മേഖലയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത – ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ. 10000 രൂപ സ്റ്റൈപന്റും താമസ സൗകര്യവും ലഭിക്കും.