ഉടുമ്പന്‍ചോല മണ്ഡലത്തിന്റെ വികസനത്തിനായി രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് എം എം മണി എം എല്‍ എ. വട്ടപ്പാറ – വലിയതോവാള റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ. കാലതാമസം കൂടാതെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതരോട് എം എല്‍ എ നിര്‍ദേശിച്ചു.

വട്ടപ്പാറ ജങ്ഷനില്‍ നടന്ന പരിപാടിയില്‍ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ് അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി നെടുങ്കണ്ടം സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചിത്ര കെ തങ്കപ്പന്‍ പദ്ധതി വിശദീകരണം നടത്തി. 2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നുകോടി രൂപ മുതല്‍ മുടക്കില്‍ ബി എം ബി സി നിലവാരത്തിലാണ് 2.5 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്. സംരക്ഷണഭിത്തി, കലുങ്ക്, ഓട, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു

പാമ്പാടുപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സി എസ് യാശോധരന്‍, സി എം കുര്യാക്കോസ്, ജോസ് തെക്കേകൂറ്റ്, ജോയിമ്മ എബ്രഹാം, റൂബി ജോസഫ്, രാഷ്ട്രീയകക്ഷി നേതാക്കളായ വി സി അനില്‍, കെ ജി ഓമനക്കുട്ടന്‍, ടോമി തോമസ് കരിയിലക്കുളം, ചാക്കോച്ചന്‍ മുഖാലായില്‍, സജികുമാര്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ബിജുമോന്‍ മാത്യു, കണ്‍വീനര്‍ ഷിജിമോന്‍ ഐപ്പ്, വൈസ് ചെയര്‍മാന്‍ ബിജുമോന്‍ മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.