പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം അഡ്വ ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.മനോഹരന്‍ പദ്ധതി വിശദീകരിച്ചു.

ഒരു കോടി രൂപ ചെലവിലാണ് കോളനിയിലെ നവീകരണ പ്രവൃത്തികള്‍ നടത്തുക. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയിലേക്കുള്ള റോഡ്, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍, തെരുവിളക്കുകള്‍, ഡ്രെയിനേജ് നവീകരണം തുടങ്ങിയവയാണ് പദ്ധതിയിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. . ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍വ്വഹണ ഏജന്‍സി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ കെ തോമസ്, ജിനിഷ ഒ, എന്‍ ഒ ദേവസ്യ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.എസ് സുജിന, ബി. ഗോപി, കെ.ആര്‍ ഹേമലത, പി.കെ ജയപ്രകാശ്, എന്‍.കെ ജ്യോതിഷ് കുമാര്‍, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, വത്സല സദാനന്ദന്‍, ഡോളി ജോസ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.