കിലയുടെ നേതൃത്വത്തില്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍ ജി എസ് എ) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ( ബി പി ആര്‍ സി) രൂപീകരിച്ചുവരികയാണ്. എംപ്ലോയബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പരിശീലന സംവിധാനം, ബ്ലോക്ക് തല പി. എം. യു എന്നിവയെല്ലാം ബി പി ആര്‍ സിയില്‍ ഉള്‍പ്പെടും.
ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് റിസോര്‍സ് സെന്റര്‍ ഉദ്ഘാടനം 2023 ഒക്ടോബര്‍ 19 ഉച്ചയ്ക്ക് 2.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ഗീതാ കുമാരി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍,ബ്ലോക്ക് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.