മലപ്പുറം താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കുക, വെന്റിലേറ്റർ സൗകര്യത്തിനനുസരിച്ച് ഡോക്ടർമാരെയും സ്റ്റാഫ് നേഴ്‌സുമാരെ നിയമിക്കുക, താലൂക്ക് ആശുപത്രി അപ്‌ഗ്രേഡ് ചെയ്ത് സൂപ്പർ സ്‌പെഷാലിറ്റി ജനറൽആശുപത്രിയാക്കി ഉയർത്തുക, ഫോറൻസിക് സർജൻ തസ്തിക സൃഷ്ടിക്കുക, ഡയാലിസിസ് യൂണിറ്റിനുള്ള അനുമതി, പി എച്ച് ലാബിന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള സ്ഥലം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി. ഉബൈദുല്ല എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകിയത്. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ, മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അജേഷ് കുമാർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, മെഡിക്കൽ ഓഫീസർ ഡോ. അലിയാമ്മു എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 17.85 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭ്യമാക്കിയിരുന്നു. തുടർന്ന് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. പി. നന്ദകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മെഡിക്കൽ ഓഫീസർ ഡോ. ആശ എന്നിവർ മന്ത്രിയെ സ്വീകരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, നഗരസഭ അധ്യക്ഷ എ.പി. നസീമ, മെഡിക്കൽ സൂപ്രണ്ട് ഡോ. അലിഖർ ബാബു എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കെ.പി.എ മജീദ് എം.എൽ.എ, നഗരസഭ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്നിവരും മന്ത്രിയെ സ്വീകരിച്ചു.