നവകേരള സദസ് രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല പര്യടന പരിപാടിയായ ‘നവകേരള സദസിൻ്റെ ‘ കരുനാഗപ്പള്ളി മണ്ഡലംതല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ മണ്ഡലത്തിന്റെയും വികസന സ്വപ്നങ്ങളും നേട്ടങ്ങളുമാണ് നവകേരള സദസിലൂടെ ചർച്ച ചെയ്യുന്നത്. സമൂഹത്തിൽ അടിത്തട്ടിലുള്ള മനുഷ്യരുടെ ക്ഷേമത്തിനായാണ് സദസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോർഡ്സ് പബ്ലിക്ക് സ്കൂളിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ആർ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ് എസ് ബീന സ്വാഗതം പറഞ്ഞു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വസന്ത രമേശ്, അനിൽ എസ്.കല്ലേലിഭാഗം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനിമോൾ നിസാം, ബിന്ദു രാമചന്ദ്രൻ, വി സദാശിവൻ, ശ്രീദേവി, ഒ മിനിമോൾ, തഹസിൽദാർ പി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികൾ:
എ എം ആരിഫ് എംപി (രക്ഷാധികാരി ), ആർ രാമചന്ദ്രൻ (ചെയർമാൻ) എസ് എസ് ബീന ( കൺവീനർ ).എക്സിക്യൂട്ടീവ് കമ്മിറ്റിയും, വിവിധ ഉപസമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു.