നെടുംകണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ആവശ്യമായിവരുന്ന വിവിധ തരത്തിലുള്ള യുഎസ്ജി സ്‌കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് നൽകുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സ്‌കാനിംഗുകള്‍, അവയുടെ നിരക്ക് എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ക്വട്ടേഷനുകള്‍ സമർപ്പിക്കാം . നവംബര്‍ 9 ന് ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കുന്നതും നവംബര്‍ 10 ന് രാവിലെ 10.30 ന് ക്വട്ടേഷനുകള്‍ തുറക്കുന്നതുമാണ്. നെടുംകണ്ടം താലൂക്കാശുപത്രിയുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04868 232650
