മാതാപിതാക്കളുടെയും മുതിരന്നപൗരമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ അദാലത്ത് സര്‍ക്കാര്‍ ടൗണ്‍ യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനവും സഹകരിച്ചാല്‍ വയോജന സംരക്ഷണം കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ അധ്യക്ഷനായി. 100 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു.