സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും  മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നത് നവംബർ 1 മുതൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ നവംബർ 1 മുതൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്നും മന്ത്രി ഉത്തരവിട്ടു.